|    Feb 22 Wed, 2017 5:37 am
FLASH NEWS

ദമ്പതികള്‍ വെട്ടേറ്റു മരിച്ച നിലയില്‍

Published : 16th November 2016 | Posted By: SMR

പാലക്കാട്: ശ്രീകൃഷ്ണപുരത്തിനു സമീപം കടമ്പഴിപ്പുറത്ത് ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണപുരം ചീരപ്പന്‍ വടക്കേക്കര വീട്ടില്‍ രാജന്‍ (ഗോപാല കൃഷ്ണന്‍ 58), ഭാര്യ തങ്കമണി (55) എന്നിവരാണ് മരിച്ചത്.  ബെഡ്‌റൂമില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഇരുവര്‍ക്കും ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. വീട്ടിനുള്ളില്‍ രക്തം തളംകെട്ടി കിടന്നിരുന്നു. വീടിന്റെ ഓട് ഇളക്കിയാണ് അക്രമികള്‍ അകത്തു കടന്നിട്ടുള്ളത്. വീട്ടിലേക്ക് ഇറങ്ങാനുപയോഗിച്ച കയര്‍ ഇവിടെ തൂങ്ങിക്കിടപ്പുണ്ടായിരുന്നു.
മരണപ്പെട്ട ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ചെന്നൈയിലുള്ള മകള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെതുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ വന്ന് പരിശോധിച്ചപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. തങ്കമണിയുടെ കഴുത്തിലെ സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട വസ്തുക്കളടക്കമുള്ളവയുടെ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക