|    Aug 19 Sat, 2017 2:51 pm
FLASH NEWS

ദമ്പതികള്‍ക്ക് നേരെ ആക്രമണം : പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

Published : 23rd June 2017 | Posted By: fsq

 

കരുനാഗപ്പള്ളി : ദമ്പതികളെ മദ്യപ സംഘം ആക്രമിച്ച കേസില്‍ പട്ടാളക്കാരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ പിടിയിലായ കല്ലേലിഭാഗം ഭാരതി മന്ദിരത്തില്‍ ജയകുമാര്‍ (31), കല്ലേലിഭാഗം കോളശ്ശേരില്‍ ഷാജഹാന്‍ (42) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയോടൊപ്പം ബന്ധുവീട്ടില്‍ പോയി തിരികെ വരുന്നതിനിടെയാണ് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക്  നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. കല്ലേലിഭാഗം കോട്ട വീട്ടില്‍ ജങ്ഷനു സമീപമെത്തിയതോടെ കാറിലെത്തിയ നാലംഗ സംഘം ബൈക്ക് യാത്രികരായ ദമ്പതികളെ ശല്യം ചെയ്യുകയായിരുന്നു. അസഭ്യം പറയുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കരുനാഗപ്പള്ളി ആലുംമൂട് ജങ്ഷന് സമീപം വച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തിയ സംഘം യുവതിയുടെ ഭര്‍ത്താവിനോട് ഇവളെ എവിടെ കൊണ്ടുപോവുകയാടാ എന്ന് ചോദിച്ചതായും തുടര്‍ന്ന് സംഘം  ആക്രമിക്കുകയായിരുന്നു. വാക്കേറ്റത്തിനിടയില്‍ സംഘം  കാറില്‍ നിന്നും ബിയര്‍ കുപ്പി എടുത്ത് ഇവരെ അടിക്കുകയും ബിയര്‍ ഇവരുടെ മേല്‍ ഒഴിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘം കാറില്‍ കടന്നു കളയുകയായിരുന്നു. പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കായംകുളം ചേപ്പാട് സ്വദേശിയും പട്ടാളക്കാരനുമായ മഹേഷ് നായരുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞു. ആക്രമത്തില്‍ പരിക്കേറ്റ യുവതി സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.  മഹേഷും മറ്റൊരു പ്രതിയായ വിഷ്ണവും ഒളിവിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക