|    Jan 19 Thu, 2017 10:10 am

ദമ്പതികളെ റോഡില്‍ തടഞ്ഞുനിര്‍ത്തിയ പ്രതി സ്റ്റേഷനിലും ആക്രമണം നടത്തി

Published : 11th July 2016 | Posted By: SMR

നെടുമങ്ങാട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ വഴിയില്‍ തടഞ്ഞ് മര്‍ദിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പോലിസുകാരനെ മര്‍ദിക്കുകയും സ്‌റ്റേഷനിലെ ടിവിയും ജനല്‍ ഗ്ലാസും അടിച്ചുതകര്‍ക്കുകയും ചെയ്തു.
നെടുമങ്ങാട് മഞ്ച എം കെ മന്‍സിലില്‍ സജീദ് (42) ആണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ റോഡിലും സ്‌റ്റേഷനിലും അഴിഞ്ഞാടിയത്. കരകുളം നെല്ലിമൂട് തെക്കേക്കര വീട്ടില്‍ കുമാര്‍ (57), ഭാര്യ ഉഷ (50) എന്നിവര്‍ സഞ്ചരിച്ച കാറിനെ മന്നൂര്‍ക്കോണത്തിനു സമീപം വച്ച് സ്‌കൂട്ടറില്‍ വന്ന സജീദ് ഓവര്‍ടേക്ക് ചെയ്തു തടഞ്ഞുനിര്‍ത്തി. കരകുളത്തു നിന്നു വിതുരയിലെ മകളുടെ വീട്ടിലേക്കു പോവുകയായിരുന്നു ദമ്പതികള്‍.
കാര്‍ തടഞ്ഞ സജീദ് ഉഷയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് കുമാറിനെയും മര്‍ദിച്ച സജീദ് കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും കൈയിലുണ്ടായിരുന്ന ഹെല്‍മറ്റു കൊണ്ട് കാറിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും ചെയ്തു. വാഹനം തടഞ്ഞുനിര്‍ത്തി ദമ്പതികളെ മര്‍ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത സംഭവം നാട്ടുകാര്‍ വലിയമല പോലിസിനെ അറിയിച്ചു.
കാറിന്റെ താക്കോലുമായി കടന്ന സജീദിനെ തൊളിക്കോട്ടുവച്ച് പോലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വലിയമല പോലിസ് സ്‌റ്റേഷനിലെത്തിച്ച് ദേഹപരിശോധന നടത്തുന്നതിനിടയിലാണ് പാറാവുഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ അജുവിനെ സജീദ് മര്‍ദ്ദിച്ചത്. മദ്യലഹരിയിലായിരുന്ന സജീദ് സ്‌റ്റേഷനിലെ ടിവിയും ജനല്‍ ഗ്ലാസും അടിച്ചുതകര്‍ത്തു. വൈദ്യപരിശോധന നടത്തി കേസെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക