|    Sep 24 Mon, 2018 5:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി: പ്രതി പിടിയില്‍

Published : 24th April 2018 | Posted By: kasim kzm

മാവേലിക്കര: ദമ്പതികളെ വീട്ടില്‍ക്കയറി തലയ്ക്കടിച്ചു കൊന്നു. തെക്കേക്കര പല്ലാരിമംഗലത്ത് ഇന്നലെ മൂേന്നാടെയാണു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു (50), ഭാര്യ ശശികല (42) എന്നിവരാണു കൊല്ലപ്പെട്ടത്. അയല്‍വാസിയായ പ്രതി പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷിനെ (39) മണിക്കൂറുകള്‍ക്കുള്ളില്‍ പോലിസ് പിടികൂടി. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.
ശശികല സംഭവസ്ഥലത്തും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss