|    Nov 18 Sat, 2017 9:27 pm
FLASH NEWS

ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച ; കൗമാരക്കാരന് മൂന്നു വര്‍ഷം സ്വഭാവ രൂപീകരണവാസം

Published : 13th June 2017 | Posted By: fsq

 

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പമ്പുടമയെും ഭാര്യയെയും കെട്ടിയിട്ട് കര്‍വച്ച നടത്തിയ സംഘത്തിലെ ഇതര സംസ്ഥാനക്കാരനായ കൗമാരക്കാരന് മൂന്നുവര്‍ഷം സ്‌പെഷ്യല്‍ ഹോമില്‍ സ്വഭാവ രൂപീകരണ വാസത്തിന് ഇടുക്കി ജില്ലാ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനു സമീപം താമസിക്കുന്ന പെട്രോള്‍ പമ്പുടമ കൃഷ്ണവിലാസത്തില്‍ ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് കവര്‍ച്ച ചെയ്ത കേസിലാണ് കൗമാരക്കാരനെതിരായ വിധി. 2016 സപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാലചന്ദ്രന്റെ വീടിനടുത്ത് താമസിച്ചിരുന്ന കൗമാരക്കാരനും മുതിര്‍ന്നവരായ മറ്റ് ഇതരസംസ്ഥാന തൊഴിലാളികളും ചേര്‍ന്ന് ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തുകയായിരുന്നു. 1.75 ലക്ഷം രൂപയും ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പ്രതികളെ ഒഡീഷയില്‍ നിന്നാണ് പിടികൂടിയത്. ജോമോന്‍ ജോണ്‍ പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റായും എച്ച് കൃഷ്ണകുമാര്‍ മെംബറായും പ്രവര്‍ത്തിക്കുന്ന ജില്ലാ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണ് വിധി പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക