|    Jan 22 Mon, 2018 11:31 am

ദമ്പതികളെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Published : 4th October 2016 | Posted By: mi.ptk

കാസര്‍കോട്: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ അക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാസര്‍കോട് ലൈറ്റ് ഹൗസിന് സമീപമാണ് സംഭവം. വില്ലിക്കുന്ന കടപ്പുറത്തെ നിധിന്‍(23)അഭിലാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രവാസിയും ചേരങ്കയി സ്വദേശിയുമായ സിഎം അബ്ദുല്ല, ഭാര്യ പര്‍വീണ എന്നിവരെ കാര്‍ തടഞ്ഞുനിര്‍ത്തി പത്തംഗ സംഘം അക്രമിച്ച കേസിലാണ് അറസ്റ്റ്. നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനി ആറ് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day