|    Apr 26 Thu, 2018 12:07 am
FLASH NEWS

ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച; മോഷണസംഘം രക്ഷപ്പെട്ടത് തൊടുപുഴ പോലിസ് സ്റ്റേഷനു മുന്നിലൂടെ

Published : 16th September 2016 | Posted By: SMR

തൊടുപുഴ: ദമ്പതികളെ ആക്രമിച്ച മോഷണ മുതലുമായി മോഷണ സംഘം രക്ഷപെട്ടത് തൊടുപുഴ പോലിസ് സ്‌റ്റേഷനു മുന്നിലുടെ. എന്നിട്ടും പോലിസുകാര്‍ അറിഞ്ഞില്ല.തൊടുപുഴ പോലിസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായത്.പോലിസ് സ്‌റ്റേഷനു മുന്നിലുള്ള കാമറകളില്‍ ദൃശ്യം പകര്‍ന്നിരുന്നു.എന്നാല്‍ പോലിസറിഞ്ഞത് രാവിലെയാണ്.
പട്രോളിംഗ് ശക്തമാക്കണമെന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശം തൊടുപുഴ പോലിസ് അവഗണിച്ചതായും റിപോര്‍ട്ടുണ്ട്.മോഷണത്തിനുശേഷം സംഘം തൊണ്ടിമുതലുമായി പോലിസ് സ്‌റ്റേഷനും,നഗരസഭയ്ക്കും മുന്നിലുടെ പാലം കടന്ന് അക്കരയെത്തിയാണ്  ഓട്ടോവിളിച്ച് രക്ഷപെട്ടത്.അര്‍ധരാത്രിയില്‍ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചും നിലവിളിച്ചും വാതില്‍ തുറപ്പിച്ച ശേഷം ഗൃഹനാഥനെ ഭാര്യയെയും ആക്രമിച്ച് കീഴ്‌പ്പെടുത്തി കെട്ടിയിട്ട് നാലംഗസംഘം പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു കടന്നിട്ട് ദിവസം മൂന്ന് പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരുവിധ പുരോഗതിയുമില്ല.തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ താമസിക്കുന്ന പ്രമുഖ വ്യവസായിയും പമ്പുടമയുമായ കൃഷ്ണവിലാസം ബാലചന്ദ്രന്‍,ഭാര്യ ശ്രീജ എന്നിവരെയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്ന് ആക്രമിച്ച് കെട്ടിയിട്ട ശേഷം കവര്‍ച്ച നടത്തിയത്.പോലിസ് സ്‌റ്റേഷന്റെ അരകിലോമീറ്റര്‍ ചുറ്റളവിലാണ് മോഷണം നടന്നത്.
പമ്പില്‍ നിന്നും കൊണ്ടുവന്ന 1.75 ലക്ഷം രൂപയും നാലര പവന്റെ സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്.ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ്  പോലിസ് പറയുന്നത്.രാത്രികാല പരിശോധനയിലുണ്ടായ വീഴ്ചയാണ് സംഭവത്തിനു പിന്നിലെ പ്രധാന കാരണം.ഇതുമറച്ചവെയ്ക്കാനാണ്  പോലിസ് മോഷണവുമായി ബന്ധപ്പെട്ട് അവ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നത്.
ഇതിനിടെ നിരവധി പോലിസുകാര്‍ ഓണത്തിനവധിയില്‍ പ്രവേശിച്ചതും അന്വേഷണത്തിനു തടസമായി മാറി.തൊടുപുഴ മേഖലയിലെ കുറെയധികം ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതൊഴിച്ചാല്‍ മോഷ്ടാക്കള്‍ എവിടെയെന്ന വിവരം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ആദ്യം ദിനം പാലക്കാട്.കോയമ്പത്തൂര്‍,തൃശൂര്‍,ഏറണാകുളം എന്നിവിടങ്ങളിലാണ് പോലിസ് സംഘം പരിശോധനക്കെത്തിയത് പാലാക്കാട്ട് നിന്നും രണ്ടുപേര്‍ റെയില്‍വേ പോലിസിനെ വെട്ടിച്ചു കടന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പോലിസ് ഇവിടെയെത്തിയത്.
എന്നാല്‍ തിരച്ചില്‍ നടത്തിയ സംഘത്തിനു നാലുപേരെ കിട്ടിയെങ്കിലും ഇവരല്ല മോഷണം നടത്തിയെതെന്ന് പിന്നീട് സ്ഥീരികരിച്ചു.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരുന്നു.ജീവനക്കാര്‍ ഓണാവധിയില്‍ പ്രവേശിച്ചതാണ് അന്വേഷണത്തിനു തടസമായി മാറിയത്.
മോഷ്ടാക്കള്‍ മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാര്‍
തൊടുപുഴ: സിമന്റ് ഇഷ്ടിക നിര്‍മാണകേന്ദ്രത്തിലെ ജീവനക്കാര്‍ മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാര്‍.ജീവനക്കാരിലൊരാളായ രമേഷാണ് കഴിഞ്ഞ ദിവസം ക്യഷ്ണവിലാസത്തില്‍ കെ ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും ആക്രമിക്കാന്‍ മുന്നില്‍ നിന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ഇവിടെ ജോലിയ്ക്ക് പ്രവേശിച്ചത് അന്ന് മുതല്‍ ഇയാള്‍ തൊട്ടടുത്ത വീടും പരിസരവും നിരീക്ഷിച്ച് വരികയായിരുന്നു അങ്ങനെയാണ്  മക്കള്‍ എല്ലാം വിദേശത്താണെന്നും ദമ്പതികള്‍ തനിച്ചാണെന്നും തിരിച്ചറിഞ്ഞത് ജോലിയില്‍ പ്രവേശിക്കുന്നതിന്റെ മുന്നോടിയായി ഇടയ്ക്കിടയ്ക്ക് ഇഷ്ടിക നിര്‍മ്മാണ സ്ഥാപനത്തില്‍ സന്ദര്‍ശകനായിരുന്നു രമേഷ്.
ബാലചന്ദ്രന്‍ പണപൊതിയുമായി രാത്രി കാലത്ത് എത്തുന്നത് മനസ്സിലാക്കിയിരുന്നു. സമയം കിട്ടിയാല്‍ സ്ത്രീകളെയും പെണ്‍ കുട്ടികളെയും ഒഡീഷ ,മറാഠി ,ബംഗാളി ഭാഷകളില്‍ അന്യസംസ്ഥാനക്കാര്‍ തമ്മില്‍ അശ്ലീലംപറയുന്നത് നിത്യസംഭവമായിരുന്നു.
ഇവരുടെ കിടപ്പുമുറിയില്‍ രണ്ട് വലിയ ടിവിയാണ് സ്ഥാപിച്ചിട്ടുള്ളത്  ഇത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു ഇവരില്‍ ഭൂരിഭാഗം പേരും മയക്ക്മരുന്ന് കലര്‍ന്ന ബീഡികള്‍ ഉപയോഗിക്കുന്നവരാണെന്ന് നാട്ടുകാര്‍ പറയുന്നു നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങളായ പാന്‍പരാഗ്,ഹാന്‍സ് എന്നിവയുടെ ഒഴിഞ്ഞ പായ്ക്കറ്റുകള്‍ ഇവരുടെ കിടപ്പ് മുറികളില്‍ നിന്ന് കണ്ടെത്തി.

കസ്റ്റഡിയില്‍ 10 പേര്‍
തൊടുപുഴ: മോഷണം നടന്നതിനുശേഷം 30 ഇതര സംസ്ഥാന തൊഴിലാളികളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.മോഷണം നടത്തിയ സംഘവുമായി പരിചയമുള്ളവരാണ് പിടിയിലായത്.എന്നാല്‍ ചിലരെ പോലിസ് വിട്ടയച്ചു.ബാക്കി പത്തിലധികം പേര്‍ പോലിസ് നിരീക്ഷണത്തിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss