|    Aug 23 Wed, 2017 12:13 am
FLASH NEWS

ദമ്പതികളെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ചു

Published : 3rd August 2017 | Posted By: fsq

 

ചവറ: ദമ്പതികളേയും മകനെയും ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇടപ്പള്ളികോട്ട മിടാപ്പള്ളി മുല്ല മംഗലത്ത് പുത്തന്‍ വീട്ടില്‍ മജീദ് കുഞ്ഞ്(71),ഭാര്യ റംലത്ത് ബീവി(52),മകന്‍ മുഹമ്മദ് ജഹാന്‍ (21)എന്നിവരെയാണ് അഞ്ചോളം വരുന്ന അക്രമികള്‍ മാരകായുധങ്ങളുമായെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.അക്രമത്തില്‍ പരിക്കേറ്റ ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ പ്രദേശവാസികളാണ് അക്രമികളുടെ കൈയില്‍നിന്നും ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദ് കുഞ്ഞിന്റെ ഒരുകണ്ണിനു പൂര്‍ണമായും മറുകണ്ണിന് ഭാഗികമായും മാത്രമെ കാഴ്ച ശക്തിയുള്ളു. ഭാര്യ റംലത്ത് ബീവിഹൃദയസംബദ്ധമായ അസുഖത്താല്‍  ചികില്‍സയിലുമാണ്.ആക്രമണത്തിന് നേതൃത്വം നല്‍കിയ മിടാപള്ളി സ്വദേശികളായ പ്രവീണ്‍, പ്രദീപ് എന്നിവര്‍ക്കെതിരെയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കണ്ടാലറിയുവുന്ന മറ്റ് അഞ്ചുപേര്‍ക്കെതിരെയും ചവറ പോലിസില്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക