|    Jul 25 Tue, 2017 12:22 pm
FLASH NEWS

ദമ്പതികളുടെ വഴക്കിനിടെ തടസ്സം പിടിച്ച യുവാവിന് കുത്തേറ്റ സംഭവം: പ്രതി പിടിയില്‍

Published : 15th October 2016 | Posted By: Abbasali tf

തൊടുപുഴ: ശാന്തന്‍പാറ പള്ളിക്കുന്നില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വഴക്കിനിടെ തടസം പിടിക്കാനെത്തിയ യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. പള്ളിക്കുന്ന് അറക്കെക്കുടിയില്‍ ബാബുവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ബാബുവിന്റെ തറവാട്ട് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പന്നാരക്കുന്നേല്‍ കുട്ടായിയാണ് (ആഗസ്തി-37) ശാന്തമ്പാറ പോലിസ് അറസ്റ്റ് ചെയ്തത്. തടിയമ്പാട് സ്വദേശിയായ കുട്ടായി ഏഴ് മാസമായി പള്ളിക്കുന്നിലാണ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യ ബെറ്റിയുമായി വഴക്കിട്ടു.കുത്തുന്നതിനായി കത്തിയെടുക്കുകയും ചെയ്തു.ബഹളം കേട്ടെത്തിയ ബാബു കുട്ടായിയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു.ഇതിനിടെ കുട്ടായി ബാബുവിനെ കുത്തുകയായിരുന്നു.ഇടതു നെഞ്ചില്‍                          ആഴത്തില്‍ കുത്തേറ്റ ബാബു ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ              വിഭാഗത്തില്‍ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക