|    Sep 22 Fri, 2017 5:19 pm
FLASH NEWS
Home   >  Kerala   >  

ദമ്പതികളുടെ കൊലപാതകം: മരുമകളുടെ സുഹൃത്ത് പിടിയില്‍

Published : 13th September 2017 | Posted By: shadina sdna


പാലക്കാട്: പാലാട്ട് കോട്ടായിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പിടിയില്‍. ദമ്പതികളുടെ മരുമകളായ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദനാണ് പിടിയിലായത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് പോലിസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന മരുമകള്‍ ഷീജയെ പോലിസ് ഉടന്‍ കസ്റ്റഡിയിലെടുക്കും. പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ആലത്തൂര്‍ സ്‌റ്റേഷന്റെ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. സംഭവ സമയം മകന്റെ ഭാര്യ ഷീജയും വീട്ടിലുണ്ടായിരുന്നു. രാവിലെ പാലുമായി വന്ന സ്ത്രീയാണ് കൈയും കാലും കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ ഷീജയെ ആദ്യം കണ്ടത്. അവശനിലയിലുള്ള ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ സുഹൃത്തിനെ പാലക്കാട് ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക