|    Jun 26 Mon, 2017 12:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദമസ്‌കസില്‍ പോലിസ് ക്ലബ്ബില്‍സ്‌ഫോടനം: 8 മരണം

Published : 10th February 2016 | Posted By: SMR

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ പോലിസ് ക്ലബ്ബിനു നേരെയുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകീട്ടാണ് ആക്രമണം. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പോലിസ് ക്ലബ്ലിലേക്ക് ഓടിച്ചു കയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ എട്ടു പോലിസുകാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുദ്ധ നിരീക്ഷക സംഘടന വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അതിനിടെ, വടക്കുകിഴക്കന്‍ മസാകീന്‍ ബാര്‍സേയിലെ പച്ചക്കറി ചന്തയില്‍ സ്‌ഫോടനമുണ്ടായി. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസം ദമസ്‌കസിലെ സയ്യിദ സൈനബ് മഖ്ബറയില്‍ ഐഎസ് ആക്രമണം നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക