|    Dec 11 Mon, 2017 8:48 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദമസ്‌കസിന്റെ പ്രാന്തപ്രദേശത്ത് ഇസ്രായേല്‍ വ്യോമാക്രമണം

Published : 1st December 2016 | Posted By: SMR

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന്റെ പ്രാന്തമേഖലയിലേക്ക് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ലബനീസ് വ്യോമപരിധിയില്‍നിന്ന് രണ്ടു മിസൈലുകള്‍ തൊടുത്തതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഉഗ്ര സ്‌ഫോടനത്തിന് കാരണമായ വ്യോമാക്രമണം എന്താണ് ലക്ഷ്യമിട്ടതെന്നു വ്യക്തമല്ല. ദമസ്‌കസിന് പടിഞ്ഞാറുള്ള സബൂറ മേഖലയിലാണ് മിസൈലുകള്‍ പതിച്ചത്. എന്നാല്‍, ആളപായം റിപോര്‍ട്ട് ചെയിതിട്ടില്ല. പുലര്‍ച്ചെ രണ്ടു മണിയോടെ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. വന്‍ മുന്നേറ്റം നടത്തിവരുന്ന സിറിയന്‍ സൈന്യത്തിന്റെ ശ്രദ്ധ മാറ്റുകയും സായുധ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുകയുമാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് കരുതുന്നതായി മുതിര്‍ന്ന സൈനികന്‍ പറഞ്ഞു.
സംഭവത്തില്‍ ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യന്‍ നിര്‍മിത വിമാനവേധ മിസൈലുകളെയും ഇറാനിയന്‍ നിര്‍മിത മിസൈലുകളെയും ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സിറിയയില്‍ നിരവധി വ്യോമാക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക