|    Jan 17 Tue, 2017 8:18 am
FLASH NEWS

ദബോല്‍കര്‍, പന്‍സാരെ വധം: ഫോറന്‍സിക് റിപോര്‍ട്ട് ലഭ്യമാക്കാന്‍ സിബിഐക്ക് ആറാഴ്ച സമയം

Published : 30th September 2016 | Posted By: SMR

മുംബൈ: നരേന്ദ്ര ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ക്ക് സ്‌കോട്‌ലന്റ് യാര്‍ഡിലെ ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപോര്‍ട്ട് ലഭ്യമാക്കുന്നതിന് മുംബൈ ഹൈക്കോടതി സിബിഐക്ക് ആറാഴ്ചത്തെ സമയം അനുവദിച്ചു. സ്‌കോട്ട്‌ലന്റ് യാര്‍ഡിലെ ഫോറന്‍സിക് ലാബില്‍ നിന്നു ലഭിക്കേണ്ടത് മൂവരുടെയും കൊലപാതകം ഒരേ തരത്തിലുള്ള ആയുധം ഉപയോഗിച്ചാണോ നടത്തിയത് എന്നതിനെക്കുറിച്ചാണ്.
മറ്റൊരു വിട്ടുവീഴ്ചയ്ക്കും ഇനി തയ്യാറല്ലെന്ന് സിബിഐയെ അറിയിച്ച ജസ്റ്റിസ് എസ് സി ധര്‍മാധികാരിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് റിപോര്‍ട്ട് ലഭ്യമാക്കാന്‍ സിബിഐക്ക് നല്‍കുന്ന അവസാനത്തെ അവസരമാണിതെന്നു ചൂണ്ടിക്കാട്ടി.
ഫോറന്‍സിക് ലാബ് റിപോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ അനുമതികളും അധികൃതരില്‍ നിന്നു സമ്പാദിച്ചുകഴിഞ്ഞതായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് കോടതിയെ അറിയിച്ചു.
ഗോവിന്ദ് പന്‍സാരെ വധക്കേസിലെ സാക്ഷിക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കേസന്വേഷണം സംബന്ധിച്ച് വിശദാംശങ്ങളൊന്നുംതന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണസംഘത്തിനു കോടതി നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക