|    Jun 20 Wed, 2018 1:27 pm
FLASH NEWS

ദത്ത് ഗ്രാമത്തിനൊരു കൈവിളക്ക് പദ്ധതി തുടങ്ങി

Published : 9th January 2017 | Posted By: fsq

പേരാമ്പ്ര: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ്, നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദത്തെടുത്ത ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനുള്ള കൈവിളക്ക് വളര്‍ത്തു മൃഗപരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പദ്ധതി പ്രകാരം രണ്ട് കുടുംബങ്ങള്‍ക്ക് ആട്ടിന്‍ കുട്ടികളേയും 15 കുടുംബങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളേയും മന്ത്രി നല്‍കി. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ലാ കോ- ഓഡിനേറ്റര്‍ എസ് ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു. ദത്ത് ഗ്രാമത്തിന്റെ വികസനത്തിനായി ആരോഗ്യ ബോധവല്‍ക്കരണ സെമിനാറുകള്‍, മഴവെള്ള സംഭരണം, കൃഷി പ്രോത്സാഹനം, വളര്‍ത്തുമൃഗപരിപാലനം, എന്നിവയും നടക്കും. ബ്ലോക്ക് പ്രസിഡന്റ് എ സി സതി, ദത്തു ഗ്രാമ പ്രഖ്യാപനം നടത്തി. മിനി പൊന്‍പറ, പി എം ലതിക, എ കെ കരുണാകരന്‍ നായര്‍, മനോജ് പരാണ്ടി, കെ കെ ശ്രീജിത്ത്, രാജഗോപാലന്‍ കവിലിശ്ശേരി, ഹെസ്മാസ്റ്റര്‍ ബി രമേഷ് ബാബു, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എം സുനില്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss