|    Oct 19 Thu, 2017 3:55 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ സുദാന്‍ 50 ലക്ഷം പേര്‍ പട്ടിണിയില്‍: യുഎന്‍

Published : 4th August 2016 | Posted By: SMR

ജുബ: ആഭ്യന്തര സംഘര്‍ഷം തുടരുന്ന ദക്ഷിണ സുദാനില്‍ ദശലക്ഷക്കണക്കിനു പേര്‍ ഭവനരഹിതരായതായും പട്ടിണിയനുഭവിക്കുന്നതായും യുഎന്‍. കഴിഞ്ഞ ഒരു മാസമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനു കാരണമായെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം ഉദ്യോഗസ്ഥന്‍ സ്‌റ്റെഫാന്‍ ഒബ്രയേന്‍ പറഞ്ഞു. 50 ലക്ഷത്തോളം പേരാണ് രാജ്യത്ത് പട്ടിണി അനുഭവിക്കുന്നത്.  60,000ത്തോളം പേര്‍ ദക്ഷിണസുദാനില്‍നിന്ന് അയല്‍രാജ്യമായ ഉഗാണ്ടയിലേക്ക് പലായനം ചെയ്തു. 1.6 ലക്ഷത്തോളം പേര്‍ക്ക് രാജ്യത്തിനകത്തു തന്നെയുള്ള പുതിയ ഇടങ്ങളിലേക്ക് കുടിയൊഴിഞ്ഞുപോവേണ്ടി വന്നതായും ഒബ്രയേന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക