|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ സുദാന്‍: സേനാംഗങ്ങള്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി യുഎന്‍

Published : 5th December 2018 | Posted By: kasim kzm

ജനീവ: ദക്ഷിണ സുദാനില്‍ കഴിഞ്ഞ 12 ദിവസത്തിനിടെ 150ലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും സായുധ സേനാംഗങ്ങള്‍ ബലാല്‍സംഗം ചെയ്തതായി യുഎന്‍. ബലാല്‍സംഗത്തിനോ മറ്റു ലൈംഗിക അതിക്രമങ്ങള്‍ക്കോ ഇരയായ 150 സ്ത്രീകള്‍ കഴിഞ്ഞ 12 ദിവസത്തിനിടെ സഹായം തേടി വിവിധ തങ്ങളെ സമീപിച്ചതായി യുഎന്‍ ഏജന്‍സികള്‍ അറിയിച്ചു. യൂനിസെഫ്, യുഎന്‍ പോപുലേഷന്‍ ഫണ്ട്, യുഎന്‍ എയ്ഡ് സംഘടനകളുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യഥാര്‍ഥ കണക്കുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നതിലും വളരെ കൂടുതലായിരിക്കുമെന്നും യുഎന്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
ദക്ഷിണ സുദാനിലെ ബെന്റു നഗരത്തിലാണ് ലൈംഗിക അതിക്രമങ്ങളുണ്ടായത്. മേഖലയില്‍ 125ഓളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ യുഎന്‍ ഏജന്‍സികള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ദക്ഷിണ സുദാന്‍ ഭരണകൂടം തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലൈംഗിക അതിക്രമങ്ങളെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷും അപലപിച്ചു. രാജ്യത്തെ സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ ദക്ഷിണ സുദാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തെങ്കിലും രാജ്യത്ത് സാധാരണക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് ഗുത്തേറഷ് പറഞ്ഞു.
2013 മുതല്‍ തുടരുന്ന സംഘര്‍ഷത്തിനിടെ ദക്ഷിണ സുദാനില്‍ ലൈംഗിക അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. 2018ന്റെ ആദ്യ പകുതിയില്‍ ഇത്തരത്തിലുള്ള 2300 കേസുകള്‍ രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss