|    Jul 23 Sun, 2017 2:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ സുദാന്‍: പ്രതിപക്ഷനേതാവ് മച്ചാര്‍ രാജ്യം വിട്ടു

Published : 19th August 2016 | Posted By: SMR

ജൂബ: ദക്ഷിണസുദാന്‍ മുന്‍ വൈസ് പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റിയേക് മച്ചാര്‍ രാജ്യം വിട്ടതായി റിപോര്‍ട്ട്. അയല്‍രാജ്യത്തേക്കാണ് കടന്നിരിക്കുന്നത്. തലസ്ഥാനമായ ജൂബയില്‍ പ്രതിപക്ഷവും പ്രസിഡന്റ് സാല്‍വാ കിറിനെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ആഴ്ചകള്‍ക്കു മുമ്പാണ് സംഘര്‍ഷമേഖലകളില്‍ നിന്നും മച്ചാര്‍ തന്റെ ഭടന്മാരെ പിന്‍വലിച്ചത്. മച്ചാര്‍ ഏതു രാജ്യത്തേക്കാണ് കടന്നതെന്നടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പാര്‍ട്ടി വക്താവ് ജെയിംസ് ഗദ്ഡത് ഡാക് വിസമ്മതിച്ചു.
മേഖലയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരുകയാണ് അദ്ദേഹം രാജ്യം വിട്ടതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് വക്താവ് സൂചന നല്‍കി. പ്രസിഡന്റ് സാല്‍വാ കിറിനെതിരേ രണ്ടു വര്‍ഷക്കാലമായി തുടര്‍ന്ന ഏറ്റുമുട്ടലിനു ശേഷം 2015 ആഗസ്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സമാധാനക്കരാറില്‍ ഒപ്പുവച്ചിരുന്നു. ഈ കരാര്‍ പ്രകാരമാണ് വിദേശത്തായിരുന്ന മച്ചാര്‍ ഏപ്രില്‍ മാസത്തില്‍ രാജ്യത്തു തിരിച്ചെത്തിയത്. പിന്നീട് വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞമാസം വീണ്ടും സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ ജൂലൈ മധ്യത്തോടെ കിര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും മച്ചാറിനെ മാറ്റി തബാന്‍ ദെങ് ഗായ് യെ നിയമിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ 4000ത്തോളം സൈനികരെക്കൂടെ നിയമിക്കാന്‍ യുഎന്‍ അനുമതി നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക