|    May 24 Wed, 2017 7:18 pm
FLASH NEWS

ദക്ഷിണ സുദാന്‍: ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കും

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന ദക്ഷിണ സുദാനില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചു നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ദക്ഷിണ സുദാനിലെ സ്ഥിതിഗതികളെക്കുറിച്ച് മന്ത്രാലയത്തിന് വിവരങ്ങള്‍ ലഭിച്ചു. അവിടെനിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമെന്നും ദക്ഷിണ സുദാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ദക്ഷിണ സുദാനിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് എംബസി അറിയിച്ചു. രാജ്യത്തകപ്പെട്ട ഇന്ത്യക്കാര്‍ക്കുള്ള സഹായങ്ങള്‍ എംബസി വഴി ലഭ്യമാക്കും. ദക്ഷിണ സുദാന്‍ തലസ്ഥാനം ജൂബയില്‍ 300ഓളം ഇന്ത്യക്കാരാണുള്ളത്. വീടിനകത്തു തന്നെ കഴിയണമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ദക്ഷിണ സുദാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day