|    Oct 19 Thu, 2017 4:29 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ സുദാനെതിരേ യുഎന്‍ ആയുധ ഉപരോധത്തിന് യുഎസ്

Published : 19th November 2016 | Posted By: SMR

വാഷിങ്ടണ്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുദാനെതിരേ ആയുധ ഉപരോധമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ യുഎസ് പ്രമേയം. രാജ്യത്ത് വംശഹത്യക്ക് സാധ്യതയുണ്ടെന്ന യുഎന്‍ പ്രതിനിധി മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് നടപടി.
ദിന്‍കാ വിഭാഗക്കാരനായ പ്രസിഡന്റ് സല്‍വാ കിറും മുന്‍ ഉപരാഷ്ട്രപതി റീക്ക് മച്ചറും 2013 മുതല്‍ രാജ്യത്ത് ഇരു ചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ വര്‍ഷം ഇരുവിഭാഗവും വെടിനിര്‍ത്തല്‍ ധാരണയില്‍ ഒപ്പുവച്ചിരുന്നുവെങ്കിലും വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
തുടര്‍ന്ന് ജൂലൈയില്‍ മച്ചര്‍ രാജ്യം വിടുകയും ചെയ്തു. ഒരാഴ്ച മുമ്പ് ദക്ഷിണ സുദാന്‍ സന്ദര്‍ശിച്ച യുഎന്‍ പ്രതിനിധി അദമാ ദീങ് രാജ്യത്ത് വംശഹത്യക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കുകയും ഇതിനെ പ്രതിരോധിക്കാന്‍ യുഎന്‍ രക്ഷാ സമിതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, രക്ഷാസമതി സ്ഥിരാംഗങ്ങളായ റഷ്യ, ചൈന എന്നിവയുടെ നിലപാട് ഉപരോധനീക്കത്തില്‍ നിര്‍ണായകമാവും. ദക്ഷിണ സുദാനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ 2015ല്‍ നടന്ന ഉപരോധ നീക്കം ചില രാജ്യങ്ങളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടിരുന്നു.
സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിലല്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ദക്ഷിണ സുദാന്‍ ജനത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക