|    Jan 17 Wed, 2018 4:56 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ സുദാനില്‍ കൊല്ലപ്പെട്ടത് 272 പേര്‍; സംഘര്‍ഷം രൂക്ഷമാവുന്നു

Published : 11th July 2016 | Posted By: SMR

ജൂബ: ദക്ഷിണ സുദാനില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാവുന്നു. വ്യാഴാഴ്ച മുതല്‍ ഇന്നലെ വരെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 272 ആയി.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സൈനികരാണ്. 33 പേര്‍ സിവിലിയന്‍മാരാണ്. തലസ്ഥാനമായ ജൂബയില്‍ ആരംഭിച്ച സംഘര്‍ഷം രാജ്യത്തെ വീണ്ടും ആഭ്യന്തര സംഘര്‍ഷത്തിലേക്കു നയിച്ചേക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ പ്രസിഡന്റ് സല്‍വാ കിറിന്റെയും വൈസ് പ്രസിഡന്റ് റിയേക്ക് മച്ചാറിന്റെയും അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്. ജൂബയിലെ തങ്ങളുടെ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സൈന്യം ആക്രമണം നടത്തുന്നതായി മച്ചാറിനെ അനുകൂലിക്കുന്ന സൈന്യം അറിയിച്ചു. ജൂബയുടെ പ്രാന്തപ്രദേശങ്ങളില്‍ ജെബെല്‍, ഗുഡെലെ എന്നിവിടങ്ങളിലെ മച്ചാര്‍ സൈന്യത്തിന്റെ ആസ്ഥാനത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ ശക്തമായ വെടിവയ്പു നടത്തുന്നതായി യുഎന്‍ പ്രതിനിധികള്‍ അറിയിച്ചു. ഇന്നലെയും ശക്തമായ ആക്രമണമാണ് റിപോര്‍ട്ട് ചെയ്തത്. മൂന്ന് ഹെലികോപ്ടറുകള്‍ തങ്ങള്‍ക്കുനേരെ ബോംബാക്രമണം നടത്തിയതായും ദക്ഷിണസുദാന്‍ വീണ്ടും യുദ്ധത്തിലേക്കു നീങ്ങുകയാണെന്നും മച്ചാറിന്റെ സൈനിക വക്താവ് വില്യം ഗത്ജിയാത് ഡെങ് അസോഷ്യേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
2011ല്‍ സുദാനില്‍ നിന്നും വിഭജിച്ച് ദക്ഷിണസുദാന്‍ രൂപീകരിച്ചതിനു പിന്നാലെ തന്നെ രാജ്യത്ത് ആഭ്യന്തരയുദ്ധം ആരംഭിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day