|    Jul 23 Sun, 2017 12:30 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ സുദാനില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നു

Published : 7th August 2016 | Posted By: SMR

ജൂബ: ദക്ഷിണ സുദാനില്‍ സമാധാന കരാര്‍ നിലവില്‍ വരുത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സുരക്ഷാസേനയെ രാജ്യത്തു വിന്യസിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പ്രസിഡന്റ് സാല്‍വാ കിറിനെ അനുകൂലിക്കുന്നവരും മുന്‍ വൈസ് പ്രസിഡന്റ് റിയേക് മഷാറിനെ അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം ദക്ഷിണ സുദാനില്‍ കൊല്ലപ്പെട്ടത് 300ഓളം പേരാണ്. സംഘര്‍ഷാവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.  സംഘര്‍ഷങ്ങളെ മറികടക്കാന്‍ 12,000ഓളം വരുന്ന യുഎന്‍ സമാധാന ദൗത്യ സൈനികര്‍ക്ക് സാധിച്ചിരുന്നില്ല. സൈന്യത്തെ വിന്യസിക്കണമെന്ന് റിയേക് മഷാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എത്യോപ്യയില്‍ എട്ടു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യാതൊരു ഉപാധിയും കൂടാതെയാണ് സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് ഇന്റര്‍ഗവണ്‍മെന്റല്‍ അതോറിറ്റി ഓണ്‍ ഡെവലപ്‌മെന്റ എക്‌സിക്യൂട്ടീവ് സെക്രട്ടറി മഹ്ബൂബ് മാലിം പറഞ്ഞു. 2015 ആഗസ്ത് മാസത്തില്‍ കൊണ്ടുവന്ന സമാധാനക്കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് സൈന്യത്തെ വിന്യസിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക