|    Aug 17 Fri, 2018 2:43 am
Home   >  Todays Paper  >  page 9  >  

ദക്ഷിണ സുദാനില്‍ അധികാര പങ്കാളിത്തത്തിന് ധാരണ

Published : 8th August 2018 | Posted By: kasim kzm

ജുബ: പതിനായിരങ്ങളുടെ ജീവനെടുത്ത അഞ്ചുവര്‍ഷം നീണ്ട ആഭ്യന്തര കലാപങ്ങള്‍ക്ക് അറുതിവരുത്താന്‍ ദക്ഷിണ സുഡാനില്‍ അധികാര പങ്കാളിത്തത്തിനു കരാറായി. വിമത നേതാവ് റീക്ക് മാഷറും പ്രസിഡന്റ് സാല്‍വ കീറും തമ്മില്‍ അധികാര പങ്കാളിത്തത്തിന് അയല്‍രാജ്യമായ സുഡാനില്‍ വച്ചാണ് ധാരണയായത്. ഇതോടെ, രാജ്യത്തെ അഞ്ചു വൈസ് പ്രസിഡന്റുമാരില്‍ ഒരാളാവും വിമത നേതാവ് റീക്ക് മാഷര്‍.
സുഡാനില്‍ നിന്നു വിഭജിച്ച് 2011ലാണ് ദക്ഷിണ സുഡാന്‍ രൂപീകരിച്ചത്. എന്നാല്‍, രൂപീകൃത നാള്‍മുതല്‍ ആരംഭിച്ച അധികാര വടംവലിക്കുള്ള കലാപങ്ങളില്‍ ആയിരക്കണക്കിനു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എണ്ണസമ്പത്തില്‍ മുന്‍പന്തിയിലായ രാജ്യം പക്ഷേ, ആഭ്യന്തരകലാപം കാരണം സാമ്പത്തികഭദ്രത കൈവരിച്ചിരുന്നില്ല. നിരവധി തവണ അയല്‍രാജ്യങ്ങളുടെ മധ്യസ്ഥടതയില്‍ വിമതരും സര്‍ക്കാരുമായും സമാധാന ചര്‍ച്ച നടന്നിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.
2015ല്‍ ഒപ്പുവച്ച സമാധാന കരാര്‍ വിമത പ്രക്ഷോഭത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അതേസമയം, വിമതരും സര്‍ക്കാരും തമ്മില്‍ അധികാരപങ്കാളിത്തത്തിനു ധാരണയായതോടെ ജനം തലസ്ഥാനമായ ജുബയില്‍ തെരുവിലിറങ്ങി ആഘോഷ പ്രകടനങ്ങള്‍ നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss