|    Oct 17 Tue, 2017 1:25 pm
Home   >  Todays Paper  >  page 9  >  

ദക്ഷിണ സുദാനിലേക്ക് സൈന്യത്തെ അയക്കാന്‍ യുഎന്‍ അനുമതി; അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍

Published : 14th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ദക്ഷിണസുദാനിലേക്ക് 4000 സമാധാന സൈനികരെക്കൂടി അയക്കാന്‍ യുഎന്‍ രക്ഷാസമിതി അനുമതി നല്‍കി. സംഘര്‍ഷാവസ്ഥ മറികടക്കാന്‍ നിലവിലെ സൈനികര്‍ക്കു സാധിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ സൈനികരെ അയക്കാന്‍ നീക്കം നടത്തുന്നത്. എന്നാല്‍, ശനിയാഴ്ച യുഎന്നില്‍ നടന്ന വോട്ടെടുപ്പിനു പിന്നാലെ യുഎന്നിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും അതിനോട് സഹകരിക്കില്ലെന്നും ദക്ഷിണസുദാന്‍ പ്രസിഡന്റ് സാല്‍വാ കിറിന്റെ വക്താവ് അറ്റെനി വെക് അലെനി അറിയിച്ചു. രാജ്യത്തെ ഏറ്റെടുക്കാന്‍ യുഎന്നിനെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം റോയിട്ടേഴ്‌സിനോടു പറഞ്ഞു. ജൂബയുടെ സംരക്ഷണത്തിനെന്ന പേരിലുള്ള ഒരു സൈന്യത്തെയും രാജ്യത്തു പ്രവേശിപ്പിക്കില്ല. യുഎന്‍ സൈന്യത്തെ വിന്യസിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 12000 യുഎന്‍ സമാധാന സൈനികര്‍ നിലവില്‍ രാജ്യത്തുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക