|    Mar 25 Sat, 2017 1:26 am
FLASH NEWS

ദക്ഷിണ സുദാനിലേക്ക് തിരിച്ചുപോവുമെന്ന് റിയേക് മച്ചാര്‍

Published : 19th October 2016 | Posted By: SMR

ജൊഹാനസ്ബര്‍ഗ്: ദക്ഷിണ സുദാനിലേക്കു തിരിച്ചുപോവുമെന്നു രാജ്യത്തുനിന്നു പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് റിയേക് മച്ചാര്‍. ദക്ഷിണ സുദാന്‍ പ്രസിഡന്റ് സാല്‍വാകിറുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കു തന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം ഇപ്പോഴും സന്നദ്ധരാണെന്നും ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മച്ചാര്‍ പറഞ്ഞു.
ദക്ഷിണസുദാനിലെ മലാക്കല്‍ നഗരത്തില്‍ സൈന്യവും വിമതരും തമ്മില്‍ കഴിഞ്ഞ വാരാന്ത്യത്തോടെ ഏറ്റുമുട്ടല്‍ ശക്തമായിരുന്നു. ആഗസ്തില്‍ ദക്ഷിണസുദാനില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം കോംഗോ ഡെമോക്രാറ്റിക് റിപബ്ലിക്കില്‍ കഴിയുകയായിരുന്ന മച്ചാര്‍ ചികില്‍സയ്ക്കായാണ് ജൊഹാനസ്ബര്‍ഗിലെത്തിയത്.
ജൂലൈയില്‍ മച്ചാറിന്റെ അംഗരക്ഷകരും സാല്‍വാകിറിന്റെ ഗാര്‍ഡുമാരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ദക്ഷിണസുദാനില്‍ സംഘര്‍ഷാവസ്ഥയ്ക്കു കാരണമായിരുന്നു. നൂറുകണക്കിനു പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുകയും ഒരുലക്ഷത്തോളം പേര്‍ അതിര്‍ത്തിക്കപ്പുറത്തേക്കു പലായനം ചെയ്യുകയും ചെയ്തിരുന്നു.

(Visited 6 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക