|    Jan 22 Sun, 2017 9:50 pm
FLASH NEWS

ദക്ഷിണ മേഖലാ സ്‌കൂള്‍ ഗെയിംസ് തുടങ്ങി

Published : 6th October 2016 | Posted By: Abbasali tf

കൊല്ലം: ദക്ഷിണ മേഖല സ്‌കൂള്‍ ഗെയിംസിന് ആവേശകരമായ തുടക്കം. ഇന്നലെ രാവിലെ ലാല്‍ ബഹദൂര്‍ സ്‌റ്റേഡിയത്തി ല്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഗെയിംസ് ഉദ്ഘാടനം ചെയ്തു. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഗെയിംസ് സന്ദേശം നല്‍കി. ആദ്യദിനം നടന്ന  ജൂനിയര്‍ വിഭാഗം മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ തിരുവനന്തപുരം ജില്ല മുന്നേറുന്നു. ആദ്യ ദിനം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലായി 10 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാലെണ്ണത്തില്‍ തിരുവനന്തപുരം ജേതാക്കളായി.ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകള്‍ക്കാണ് സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള യോഗ്യത. ജൂനിയര്‍ ഗേള്‍സ് വോളിബോളില്‍ ആലപ്പുഴ ടീം തുടര്‍ച്ചയായി രണ്ടാം തവണയും ജേതാക്കളായി. തിരുവനന്തപുരത്തെ തോ ല്‍പിച്ചാണ് ആലപ്പുഴ ജേതാക്കളായത്. ജൂനിയര്‍ ബോയ്‌സ് കബഡി മല്‍സരത്തിലും ആലപ്പുഴ ടീം ജേതാക്കളായി. ഹോക്കി ജൂനിയര്‍ ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളില്‍ ഫൈനലില്‍ ഇടം നേടിയെങ്കിലും കൊല്ലത്തിന് ജേതാക്കളാകാന്‍ കഴിഞ്ഞില്ല. ജൂനിയര്‍ ബോയ്‌സ് ഹോക്കിയില്‍ തിരുവനന്തപുരം 2-0 എന്ന സ്‌കോറിനാണ് കൊല്ലം തോറ്റത്.  ജൂനിയര്‍ ഗേള്‍സ് ഹോക്കിയില്‍ 1-0 എന്ന സ്‌കോറില്‍ കൊല്ലത്തെ തിരുവനന്തപുരം തോല്‍പിച്ചു. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി 3640 കായികതാരങ്ങളാണ് മൂന്നു ദിവസം നീളുന്ന മേളയില്‍ പങ്കെടുക്കുന്നത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയം, ആശ്രാമംഹോക്കി സ്‌റ്റേഡിയം, ആശ്രാമം മൈതാനം, വൈഎംസിഎ, നാസ ഷട്ടില്‍ കോര്‍ട്ട് എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍. മല്‍സരങ്ങള്‍ നാളെ സമാപിക്കും. സെലക്ഷന്‍ ട്രയല്‍സായിട്ടാണ് സബ് ജൂനിയര്‍ വിഭാഗം മല്‍സരങ്ങള്‍ നടന്നത്. ഇന്ന് സീനിയര്‍ മല്‍സരങ്ങള്‍ നടക്കും. മല്‍സരഫലങ്ങള്‍ ംംം.രെവീീഹുെീൃെേ.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക