|    Oct 20 Fri, 2017 9:24 pm
FLASH NEWS

ദക്ഷിണ മേഖലാ സ്‌കൂള്‍ ഗെയിംസ് സമാപിച്ചു; തിരുവനന്തപുരം മുന്നില്‍

Published : 7th October 2016 | Posted By: Abbasali tf

കൊല്ലം: കൊല്ലത്ത് നടന്നുവന്ന ദക്ഷിണ മേഖലാ സ്‌കൂള്‍ ഗെയിംസിനു സമാപനമായി. ജൂനിയര്‍ വിഭാഗത്തിലേത് പോലെ ഇന്നലെ നടന്ന സീനിയര്‍ വിഭാഗങ്ങളിലേയും ഭൂരിഭാഗം ഇനങ്ങളിലും സംസ്ഥാന ഗെയിംസിലേക്ക് യോഗ്യത നേടാന്‍ തിരുവനന്തപുരത്തിനായി. മേള ഇന്നലെ സമാപിച്ചെങ്കിലും സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഷട്ടില്‍ ബാഡ്മിന്റണ്‍ സെലക്ഷന്‍ വെള്ളിയാഴ്ച നടക്കും. ഓരോ മല്‍സരത്തിലും ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകള്‍ക്കാണ് സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത. പോയിന്റ് അടിസ്ഥാനത്തില്‍ ഓവറോള്‍ നിര്‍ണയം ദക്ഷിണ മേഖല ഗെയിംസിലില്ല. രണ്ടാം ദിനമായ വ്യാഴാഴ്ച സീനിയര്‍ വിഭാഗത്തിലെ 15 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ 13ലും യോഗ്യത നേടാന്‍ തിരുവനന്തപുരത്തിനായി. കോട്ടയം ജില്ലയും എറണാകുളവും 10 ഇനങ്ങളില്‍ യോഗ്യത നേടി. സീനിയര്‍ കബഡിയില്‍ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കൊല്ലം ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ ഹോക്കിയില്‍ എതിരില്ലാത്ത നാല് ഗോളിന് തിരുവന്തപുരത്തെ തോല്‍പിച്ചു.  ജൂനിയര്‍ വിഭാഗം ഹോക്കിയിലേതു പോലെ കൊല്ലവും തിരുവനന്തപുരവുമാണ് കലാശപ്പോരാട്ടത്തിലെത്തിയത്. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി 3640 കായികതാരങ്ങളാണ് മേളയില്‍ പങ്കെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക