|    Jan 18 Wed, 2017 11:27 am
FLASH NEWS

ദക്ഷിണ മേഖലാ സ്‌കൂള്‍ ഗെയിംസ് സമാപിച്ചു; മുന്നില്‍ തിരുവനന്തപുരം

Published : 7th October 2016 | Posted By: Abbasali tf

കൊല്ലം: കൊല്ലത്ത് നടന്ന ദക്ഷിണ മേഖലാ സ്‌കൂള്‍ ഗെയിംസ് സമാപിച്ചു. ഇന്നലെ നടന്ന സീനിയര്‍ വിഭാഗങ്ങളിലെ ഭൂരിഭാഗം ഇനങ്ങളിലും സംസ്ഥാന ഗെയിംസിലേക്ക് യോഗ്യത നേടാന്‍ തിരുവനന്തപുരത്തിനായി. മേള സമാപിച്ചെങ്കിലും സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഷട്ടില്‍ ബാഡ്മിന്റണ്‍ സെലക്ഷന്‍ ഇന്നു നടക്കും. ഓരോ മത്സരത്തിലും ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകള്‍ക്കാണ് സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത. പോയന്റ് അടിസ്ഥാനത്തില്‍ ഓവറോള്‍ നിര്‍ണയം ദക്ഷിണ മേഖല ഗെയിംസിലില്ല. രണ്ടാം ദിനമായ വ്യാഴാഴ്ച സീനിയര്‍ വിഭാഗത്തിലെ 15 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ 13ലും യോഗ്യത നേടാന്‍ തിരുവനന്തപുരത്തിനായി. കോട്ടയം ജില്ലയും എറണാകുളവും പത്ത് ഇനങ്ങളിലും ആതിഥേയരായ കൊല്ലം ആറ് ഇനങ്ങളിലും യോഗ്യത നേടി. സീനിയര്‍ കബഡിയില്‍ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കൊല്ലം ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ ഹോക്കിയില്‍ എതിരില്ലാത്ത നാല് ഗോളിന് തിരുവന്തപുരത്തെ തോല്‍പിച്ചു. സീനിയര്‍ പെണ്‍കുട്ടികളില്‍ ട്രൈേ്രബക്കറില്‍ തിരുവനന്തപുരം കൊല്ലത്തെ വീഴ്ത്തി. ജൂനിയര്‍ വിഭാഗം ഹോക്കിയിലേതു പോലെ കൊല്ലവും തിരുവനന്തപുരവുമാണ് കലാശപ്പോരാട്ടത്തിലെത്തിയത്. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി 3640 കായികതാരങ്ങളാണ് മേളയില്‍ പങ്കെടുത്തത്.  ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയം, ആശ്രാമം ഹോക്കി സ്‌റ്റേഡിയം, ആശ്രാമം മൈതാനം, വൈഎംസിഎ, നാസ ഷട്ടില്‍ കോര്‍ട്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ലാല്‍ ബഹദൂര്‍ സ്‌റ്റേഡിയത്തിലെ സൗകര്യങ്ങളില്ലായ്മ പരാതിക്കിടയാക്കിയിരുന്നു. പരുക്കനായ മൈതാനത്ത് മത്സരത്തിനിറങ്ങിയ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. വെള്ളവും വെളിച്ചവുമില്ലാത്തതായിരുന്നു പ്രധാന പ്രതിസന്ധി. ഇതിനെ സംഘാടന മികവ് കൊണ്ടാണ് അധ്യാപകര്‍ മറികടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക