|    Dec 17 Mon, 2018 7:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദക്ഷിണ ബസ്തറിലേക്ക് 7000 സിആര്‍പിഎഫ് സൈനികര്‍ കൂടി

Published : 20th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 7000ത്തിലേറെ സിആര്‍പിഎഫ് സൈനികരെ കൂടി കേന്ദ്രസര്‍ക്കാര്‍ ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തറില്‍ വിന്യസിക്കും. മാവോവാദികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ സൈനിക നടപടിക്കായിട്ടായിരിക്കും ഇവരെ വിന്യസിക്കുക.
പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വിന്യസിക്കപ്പെട്ട ഇവരെ അവിടങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പശ്ചിമബംഗാളില്‍ നിന്ന് മൂന്ന് ബറ്റാലിയനുകളെ പിന്‍വലിച്ചു. ബിഹാറില്‍ നിന്ന് രണ്ടും ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ഒന്നു വീതവും ബറ്റാലിയനുകളെയാണു പിന്‍വലിച്ചത്.
ഛത്തീസ്ഗഡില്‍ കൂടുതല്‍ താവളങ്ങള്‍ തുറക്കാന്‍ കൂടുതല്‍ ബറ്റാലിയനുകള്‍ വേണമെന്ന് സിആര്‍പിഎഫ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss