|    May 28 Sun, 2017 8:48 am
FLASH NEWS

ദക്ഷിണ ചൈനാ കടല്‍: ചൈന-റഷ്യ സംയുക്ത സൈനികാഭ്യാസം

Published : 29th July 2016 | Posted By: SMR

ബെയ്ജിങ്: ദക്ഷിണ ചൈനാകടലില്‍ റഷ്യയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം. സപ്തംബറില്‍ നടത്തുന്ന സൈനികാഭ്യാസം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുദ്ദേശിച്ചാണെന്നും ഒരു രാജ്യത്തെയും ലക്ഷ്യം വച്ചല്ലെന്നും മന്ത്രാലയം അറിയിച്ചു. റഷ്യയുമായി ചേര്‍ന്നു നടത്തുന്നത് പതിവ് സൈനികാഭ്യാസമാണെന്നും ചൈന പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ജപ്പാന്‍ കടലില്‍ ചൈനയും റഷ്യയും സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചിരുന്നു.
തര്‍ക്കമേഖലയില്‍ ചൈനയ്ക്ക് ചരിത്രപരമായ അവകാശമില്ലെന്ന് ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, വിധി തള്ളിക്കളയുന്നതായിട്ടായിരുന്നു ചൈനയുടെ പ്രതികരണം. പ്രതിവര്‍ഷം അഞ്ചുലക്ഷം കോടി ഡോളറിന്റെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തെക്കന്‍ ചൈനാകടലിന്റെ ഭൂരിപക്ഷ മേഖലകളിലും ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day