|    Jul 22 Sun, 2018 4:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധ വിമാനം പട്രോളിങ് നടത്തി

Published : 11th April 2018 | Posted By: kasim kzm

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലില്‍ ചൈന സൈനികത്താവളം നിര്‍മിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മേഖലയില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ പട്രോളിങ് നടത്തി.
യുഎസിന്റെ 20 എഫ് 18 യുദ്ധവിമാനമാണ് ദക്ഷിണ ചൈനാ കടലിനു മുകളിലൂടെ പറന്ന് യുഎസ്എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റ് വിമാനവാഹിനി കപ്പലില്‍ ലാന്‍ഡ് ചെയ്തത്. എന്നാല്‍, ദൈനംദിന നടപടിയുടെ ഭാഗമാണെന്നാണ് യുഎസിന്റെ വിശദീകണം. മേഖലയില്‍ യുഎസിന്റെ ശക്തമായ സാന്നിധ്യമറിയിക്കലായിരുന്നു ഇന്നലെ നടന്ന പട്രോളിങ്. മേഖലയില്‍ ചൈന വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന റിപോര്‍ട്ടുകളെത്തുടര്‍ന്നാണ് യുഎസ്എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റ് ദക്ഷിണ ചൈനാ കടലില്‍ നങ്കൂരമിട്ടത്. ദക്ഷിണ ചൈനാ കടലില്‍ സ്ഥിരം സൈനികത്താവളം നിര്‍മിക്കുന്നതിന് ചൈന പസഫിക് ദ്വീപ്‌രാഷ്ട്രമായ വനൗതുവുമായി ചര്‍ച്ച നടത്തിയതായി ആസ്‌ത്രേലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ജപ്പാനും മറ്റു തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ദക്ഷിണ ചൈനാ കടലില്‍ പട്രോളിങ് നടത്താറുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss