|    Oct 18 Wed, 2017 9:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ ചൈനാക്കടല്‍ വിഷയത്തില്‍ ഉല്‍കണ്ഠ: ഷിന്‍സോ ആബെ

Published : 8th September 2016 | Posted By: SMR

വിയെന്‍തെയ്ന്‍: ദക്ഷിണ ചൈനാക്കടലില്‍ ചൈന അവകാശമുന്നയിക്കുന്നതില്‍ ഉല്‍കണ്ഠയുണ്ടെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ആസിയാന്‍ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫിലിപ്പീന്‍സ്, തായ്‌വാന്‍, മലേസ്യ, ബ്രൂണെയ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാക്കടലില്‍ സൈനികകേന്ദ്രം സ്ഥാപിച്ചതുള്‍പ്പെടെ പ്രകോപനപരമായ നീക്കങ്ങളാണു ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ചൈന ദിനംപ്രതി അവകാശവാദങ്ങളുമായി രംഗത്തെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങള്‍ക്കു തീവ്രവാദ വിരുദ്ധ പോരാട്ടത്തിനായി 440 ദശലക്ഷം ഡോളര്‍ ധനസഹായം നല്‍കുമെന്ന് ജാപ്പനീസ് വക്താവ് കൊയിച്ചി ഹാഗിയുഡ അറിയിച്ചു. ബംഗ്ലാദേശിലും ഫിലിപ്പീന്‍സിലും സായുധാക്രമണമുണ്ടായ സാഹചര്യത്തിലാണിത്. അടുത്ത മൂന്നു വര്‍ഷത്തേക്കാണു ധനസഹായം. അതേസമയം ഏതൊക്കെ രാജ്യങ്ങള്‍ക്കാണു ധനസഹായം ലഭിക്കുകയെന്ന കാര്യം വ്യക്തമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക