|    Oct 23 Mon, 2017 8:06 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ കൊറിയ: യുഎസ് മിസൈല്‍ സംവിധാനം സ്ഥാപിക്കുന്നു

Published : 9th July 2016 | Posted By: SMR

വാഷിങ്ടണ്‍: ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ ടിഎച്ച്എഎഡി(തെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) സ്ഥാപിക്കാന്‍ ദക്ഷിണകൊറിയയും യുഎസും ധാരണയിലെത്തി.
ഉത്തര കൊറിയയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീഷണി മറികടക്കാനാണു നീക്കമെന്ന് പെന്റഗണ്‍ അറിയിച്ചു. കഴിഞ്ഞ ജനുവരില്‍ ഉത്തരകൊറിയ നാലാമത് അണ്വായുധ പരീക്ഷണം നടത്തുകയും ഫെബ്രുവരിയില്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തതിനു പിന്നാലെ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചര്‍ച്ചയാരംഭിച്ചിരുന്നു. ഉത്തര കൊറിയയില്‍ നിന്നുള്ള മിസൈലുകളെ പ്രതിരോധിക്കുന്ന തരത്തിലായിരിക്കും സജ്ജീകരണം. മറ്റു രാജ്യങ്ങളെ ഇത് ലക്ഷ്യം വയ്ക്കില്ലെന്ന് പെന്റഗണ്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക