|    Sep 20 Thu, 2018 10:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ കൊറിയയുമൊത്ത് സംയുക്ത സൈനികാഭ്യാസം തുടരും: അമേരിക്ക

Published : 30th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ദക്ഷിണകൊറിയയുമായി സംയുക്ത സൈനികാഭ്യാസങ്ങള്‍ തുടരാന്‍ തന്നെയാണ് അമേരിക്കയുടെ തീരുമാനമെന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. ഉത്തരകൊറിയന്‍ നേതാവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ജൂണില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദക്ഷിണ കൊറിയയുമായുള്ള സൈനികനീക്കങ്ങളെ യുഎസ് ഭാഗികമായി തള്ളിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ജെയിംസ് മാറ്റിസ് പറഞ്ഞത് തങ്ങള്‍ സൈനികാഭ്യാസങ്ങള്‍ നിര്‍ത്താന്‍ ആലോചിക്കുന്നില്ലെന്നാണ്.
അതേസമയം, ഉത്തരകൊറിയയും അമേരിക്കയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഏറിവരികയാണ്. കൂടിക്കാഴ്ചയിലെ പ്രധാന വിഷയമായ ആണവ നിരായുധീകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരകൊറിയ താല്‍പ്പര്യം പ്രകടിപ്പിക്കാത്തത് നയതന്ത്ര ബന്ധങ്ങളില്‍ ഉലച്ചില്‍ ഏല്‍പ്പിക്കുന്നുണ്ട്. യുഎസ് സ്‌റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഉത്തരകൊറിയ സന്ദര്‍ശനം ട്രംപ് റദ്ദാക്കിയിരുന്നു.
ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ താല്‍പര്യമെടുക്കാത്തതാണ് കാരണമെന്ന് പിന്നീട് ട്രംപ് ട്വീറ്റ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss