|    Jul 23 Mon, 2018 12:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദക്ഷിണേഷ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനം ഇന്ന് കൊച്ചിയില്‍

Published : 23rd September 2017 | Posted By: fsq

 

കൊച്ചി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ  കമ്മ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ട്ടികളുടെ ദ്വിദിന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാവും. സാര്‍ക് ഉച്ചകോടി പോലുള്ള സംവിധാനം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണു ജനകീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ അര്‍ഥപൂര്‍ണമായ ഇടപെടലിനു സിപിഎം ശ്രമിക്കുന്നതെന്നു പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാര്‍ക് രാജ്യങ്ങള്‍ നേരിടുന്ന സാമ്രാജ്യത്വ ഭീഷണി, ദേശീയ പരമാധികാരം നേരിടുന്ന വെല്ലുവിളി, വര്‍ഗീയത, മതവിഭാഗീയത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാവുമെന്നും എം എ ബേബി പറഞ്ഞു.— രാവിലെ 10നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി 27 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പാകിസ്താനിലെ പ്രതിനിധികള്‍ക്കു വിസ നിഷേധിച്ചതിനാല്‍ പങ്കെടുക്കാനാവില്ല.— വാര്‍ത്താ സമ്മേളനത്തില്‍ അരുണ്‍കുമാര്‍, പി രാജീവ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss