|    Aug 16 Wed, 2017 10:47 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദക്ഷിണേന്ത്യയിലെ ആദ്യ ടവര്‍ റണ്‍ കൊച്ചിയില്‍ നടന്നു

Published : 24th October 2016 | Posted By: SMR

കൊച്ചി: കേരളീയര്‍ക്ക് അത്ര പരിചിതമല്ലാത്ത ടവര്‍ റണ്‍ അഥവാ വെര്‍ട്ടിക്കല്‍ മാരത്തണ്‍ കൊച്ചിയില്‍ അരങ്ങേറി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ആയിരുന്നു പരിപാടിയുടെ സംഘാടകര്‍.
വലിയ കെട്ടിടങ്ങളില്‍ ലിഫ്റ്റ് സൗകര്യം വന്നതോടെ ചവിട്ടുപടികള്‍ കയറുന്ന ശീലം പുതിയ തലമുറയില്‍ കുറയുകയാണ്. ഇത് വര്‍ധിപ്പിക്കേണ്ടതിന്റെ പ്രചാരണാര്‍ഥമാണ് ടവര്‍ റണ്‍ നടന്നത്. തെക്കേ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ടവര്‍ റണ്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഗീതാഞ്ജലി പറഞ്ഞു.
ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മറുമരുന്നായും ചവിട്ടുപടികള്‍ കയറുന്ന വ്യായാമം ഉചിതമാണ്. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ രാവിലെ എട്ടു മുതല്‍ ഒമ്പതു മണി വരെ നടന്ന ടവര്‍ റണ്ണില്‍ 18 മുതല്‍ 74 വയസ്സുവരെയുള്ള 110ഓളം പേര്‍ പങ്കെടുത്തു. വരുംവര്‍ഷങ്ങളിലും നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ഇത്തരത്തില്‍ ടവര്‍ റണ്‍ നടത്താന്‍ പദ്ധതിയുള്ളതായി സിഐഐ ഭാരവാഹികള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക