|    Nov 18 Sun, 2018 3:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം ഇന്ന് കൊച്ചിയില്‍

Published : 10th November 2018 | Posted By: kasim kzm

കൊച്ചി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫിഷറീസ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മേളനം കൊച്ചിയിലെ കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ഇന്ന് നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മല്‍സ്യമേഖലയുടെ വികസനത്തിനും സമുദ്രവിഭവ സംരക്ഷണത്തിനും ദക്ഷിണേന്ത്യയില്‍ മൊത്തമായി ഏകീകൃത പരിപാലനരീതികള്‍ നടപ്പാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. കേരളത്തിന് പുറമെ, ആന്ധ്രപ്രദേശ്, കര്‍ണാടക, ഗോവ, കര്‍ണാടകം, തമിഴ്‌നാട്, പുതുച്ചേരി, മഹാരാ്രഷ്ട, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
മല്‍സ്യമേഖലയുടെ സംരക്ഷണത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പൊതുവായ തീരുമാനങ്ങളിലെത്താനും മറ്റ് പൊതുതീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുമാണ് സമ്മേളനം നടത്തുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍, ഡോ. സി എന്‍ രവിശങ്കര്‍ പറഞ്ഞു.
മല്‍സ്യമേഖലയുടെ പുരോഗതിക്കായി കേരളം നടപ്പാക്കിയ പദ്ധതികള്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ഇത്തരം പരിപാലനരീതികള്‍ ഇതര സംസ്ഥാനങ്ങള്‍ കൂടി സ്വീകരിച്ചാല്‍ മാത്രമേ സമുദ്രവിഭവ സംരക്ഷണം പൂര്‍ണതോതില്‍ കാര്യക്ഷമമാക്കാനാവൂവെന്നതിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനം നടത്തുന്നത്. മല്‍സ്യത്തൊഴിലാളി പ്രതിനിധികള്‍, മല്‍സ്യകയറ്റുമതി പ്രതിനിധികള്‍ എന്നിവരുടെ പ്രത്യേക യോഗം 11ന് നടക്കുമെന്നും അവര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss