|    May 22 Mon, 2017 9:23 pm
FLASH NEWS

ദക്ഷിണാഫ്രിക്ക 214നു പുറത്ത്

Published : 29th December 2015 | Posted By: SMR

ഡര്‍ബന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 214 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 303 റണ്‍സെടുത്തിരുന്നു. 89 റണ്‍സിന്റെ ലീഡുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാംദിനം 40 ഓവര്‍ പിന്നിട്ടപ്പോള്‍ ര ണ്ടു വിക്കറ്റിന് 99 റണ്‍സെന്ന നിലയിലാണ്. എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് ഇപ്പോള്‍ 188 റണ്‍സിന്റെ ലീഡുണ്ട്.
നേരത്തേ ഓപണര്‍ ഡീന്‍ എ ല്‍ഗറുടെ (118) സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. 246 പന്തുകള്‍ നേരിട്ട എല്‍ഗര്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. എബി ഡിവില്ലിയേഴ്‌സ് 49 റണ്‍സെടുത്തു മടങ്ങി. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. നാലു വിക്കറ്റ് വീതമെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡും മോയി ന്‍ അലിയുമാണ് ദക്ഷിണാഫ്രി ക്കയെ തകര്‍ത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day