|    Aug 18 Fri, 2017 2:24 pm
FLASH NEWS
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്ക വരവറിയിച്ചു; ശ്രീലങ്കയെ നാണം കെടുത്തി ഗംഭീര ജയവുമായി എബിഡിയും സംഘവും

Published : 3rd June 2017 | Posted By: ev sports

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം. ശ്രീലങ്കയെ 96 റണ്‍സിനാണ് എബി ഡിവില്ലിയേഴ്‌സിനും സംഘവും കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റിന് 299 പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 41.3 ഓവറില്‍ 203 റണ്‍സിന് ശ്രീലങ്ക കൂടാരം കയറി. നാല് വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറാണ് ശ്രീലങ്കയെ തകര്‍ത്തത്. ക്രിസ് മോറിസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കഗിസോ റബദ, മോണി മോര്‍ക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. മികച്ച തുടക്കം ലഭിച്ച ശ്രീലങ്കയുടെ മധ്യനിര തിളങ്ങാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. എയ്ഞ്ചലോ മാത്യൂസിന്റെ അഭാവത്തില്‍ നായകനായി ഇറങ്ങിയ ഉപുല്‍ തരംഗ(57) ലങ്കയുടെ ടോപ് സ്‌കോററായി. നിരോഷന്‍ ഡിക്‌വെല്ല(41), കുശാല്‍ പെരേര(44) എന്നിവരംു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ സെഞ്ച്വറി നേടിയ ഹാഷിം അംലയുടെ(103) ബാറ്റിങ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക 299 റണ്‍സ് അടിച്ചെടുത്തത്. ഫഫ് ഡുപ്ലെസിസ് (75) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക