|    Mar 23 Thu, 2017 3:47 am
FLASH NEWS

ദക്ഷിണാഫ്രിക്ക പൊരുതുന്നു

Published : 5th January 2016 | Posted By: SMR

കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ആറിന് 629ന് ഡിക്ലയേര്‍ഡ് എന്ന കൂറ്റന്‍ സ്‌കോറിനെതിരേ മൂന്നാംദിനം 108 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റിന് 319 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകര്‍ക്കൊപ്പമെത്താന്‍ അവര്‍ക്ക് 310 റണ്‍സ് കൂടി വേണം.
ക്യാപ്റ്റന്‍ ഹാഷിം അംലയുടെ (149*) സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. അംല 308 പന്തില്‍ 21 ബൗണ്ടറികള്‍ നേടി. അംലയ്‌ക്കൊപ്പം 26 റണ്‍സോടെ ഫഫ് ഡുപ്ലെസിസാണ് ക്രീസിലുള്ളത്. എബി ഡിവില്ലിയേഴ്‌സ് (88), ഡീന്‍ എല്‍ഗര്‍ (44), സ്റ്റിയാന്‍ വാന്‍സൈല്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്.

(Visited 56 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക