|    Jan 17 Tue, 2017 2:26 pm
FLASH NEWS
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസീസിന് കനത്ത തോല്‍വി

Published : 13th October 2016 | Posted By: frfrlnz

david-warner

കേപ്ടൗണ്‍: അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആസ്‌ത്രേലിയക്ക് കനത്ത തോല്‍വി.അഞ്ചു മല്‍സരങ്ങളിലും തോറ്റാണ് ചാംപ്യന്‍മാര്‍ പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ അടിയറവച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മല്‍സരം പോലും ജയിക്കാതെ ഓസിസ് പരമ്പര കൈവിടുന്നത്.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്ന അവസാനത്തെ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 328 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഓസിസ് 48.2 ഓവറില്‍ 296 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഓസിസ് താരം ഡേവിഡ് വാര്‍ണര്‍ 173 റണ്‍സെടുത്ത് അവസാനം വരെ പോരാടിയിരുന്നു. എന്നാല്‍ 48ാം ഓവറിലെ വാര്‍ണറുടെ പുറത്താവല്‍ കംഗാരുക്കളുടെ പ്രതീക്ഷ തകര്‍ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റിലീ റുസോ 122 റണ്‍സെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക