|    Jan 18 Wed, 2017 7:31 pm
FLASH NEWS

ദക്ഷിണാഫ്രിക്കയ്ക്ക് സമ്പൂര്‍ണ ജയം

Published : 14th October 2016 | Posted By: SMR

കേപ് ടൗണ്‍: ആസ്‌ത്രേലിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച വിജയം. 31 റണ്‍സിനാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക വിജയമാഘോഷിച്ചത്. ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 327 റണ്‍സ് വിജയ ലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസീസിന് 48.2 ഓവറില്‍ 296 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ആസ്‌ത്രേലിയയുടെ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ നാണം കെട്ട പരമ്പരയായിരുന്നു ഇത്. കളിച്ച അഞ്ച് മല്‍സരങ്ങളിലും വിജയം കാണാനാകാതെ ഓസീസ് നാണക്കേടിന്റെ ഭാരവുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റില്ലി റൂസോ(122) സെഞ്ച്വറിയോടെ നിറഞ്ഞാടിയപ്പോള്‍ നിശ്ചിത ഓവറില്‍ 327 എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ജെപി ഡുമിനി 73 റണ്‍സും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലര്‍ 39 റണ്‍സുമായി ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങില്‍ ഡേവിഡ് വാര്‍ണര്‍ (173) വെടിക്കെട്ട് സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയതീരത്തെത്തിക്കാനായില്ല. വാര്‍ണര്‍ ഒറ്റക്കു പൊരുതിയെങ്കിലും പിന്തുണ ഉണ്ടായില്ല. ഓസീസ് നിരയില്‍ മൂന്നു പേര്‍ പൂജ്യത്തിന് പുറത്തായി. നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കും മുന്‍പേ ഓസീസ് 296 റണ്‍സിന് കൂടാരം കയറി. റൂസോയാ മാന്‍ഓഫ് ദ സീരിയസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക