|    Jun 26 Mon, 2017 4:01 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ

Published : 15th November 2016 | Posted By: SMR

ഹൊബാര്‍ട്ട്: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. ഒന്നാമിന്നിങ്‌സില്‍ 241 റണ്‍സിന്റെ മികച്ച ലീഡ് നേടിയ ദക്ഷിണാഫ്രിക്ക കളി രണ്ടു ദിനം ശേഷിക്കെ 120 റണ്‍സിന് ഇപ്പോഴും മുന്നിലാണ്. ഒന്നാമിന്നിങ്‌സില്‍ കംഗാരുക്കള്‍ കേവലം 85 റണ്‍സിനു പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക 326 റണ്‍സ് നേടി കരുത്തുകാണിച്ചു. തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ഓസീസ് മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 121 റണ്‍സെടുത്തിട്ടുണ്ട്.
ഉസ്മാന്‍ കവാജയും (56*) ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് (18*) ക്രീസിലുള്ളത്. ഡേവിഡ് വാര്‍ണര്‍ (45), ജോ ബേണ്‍സ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്. രണ്ടു വിക്കറ്റും കെയ്ല്‍ അബോട്ടിനാണ്.
നേരത്തേ ക്വിറ്റണ്‍ ഡികോക്കിന്റെ (104) ഉജ്ജ്വല സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച ലീഡിലെത്തിച്ചത്. 143 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 17 ബൗണ്ടറികളുണ്ടായിരുന്നു. ആറു വിക്കറ്റുകളുമായി ജോഷ് ഹാസ്ല്‍വുഡ് ഓസീസ് ബൗളിങ് ആക്രമണത്തിന് ചുക്കാന്‍പിടിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക