|    Oct 18 Wed, 2017 4:04 am
FLASH NEWS
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ കടുവകള്‍ക്ക്് നാണംകെട്ട തോല്‍വി

Published : 2nd October 2017 | Posted By: ev sports

കേപ് ടൗണ്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം. 333 റണ്‍സിനാണ് കരുത്തരായ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 424 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ 90 റണ്‍സിന് കൂടാരം കയറി. നാല് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബദ, രണ്ട് വിക്കറ്റ് വീഴ്ത്തിയ മോണി മോര്‍ക്കല്‍ എന്നിവരുടെ ബൗളിങാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ കടപുഴക്കിയത്. 32 റണ്‍സെടുത്ത ഇമ്രുല്‍ കയീസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക  മൂന്ന് വിക്കറ്റിന് 496 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലര്‍ ചെയ്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 320 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സ് ആറ് വിക്കറ്റിന് 247 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്താണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിന് 242 റണ്‍സ് വിജയലക്ഷ്യവും സമ്മാനിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ (199) ഡാന്‍ എല്‍ഗറാണ് കളിയിലെ താരം. ജയത്തോടെ രണ്ട് മല്‍സര പരമ്പരയില്‍ 1-0ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക