|    Jan 21 Sat, 2017 3:45 am
FLASH NEWS
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

Published : 6th October 2015 | Posted By: RKN

കട്ടക്ക്: ഇന്ത്യക്കെതിരായ ട്വന്റി ക്രിക്കറ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്നലെ നടന്ന രണ്ടാം ട്വന്റിയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞതോടെയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് കൈക്കലാക്കിയത്. രണ്ടാം മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. നേരത്തെ ധര്‍മശാലയില്‍ നടന്ന ആദ്യ ട്വന്റിയിലും ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇതോടെ വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരഫലം അപ്രധാനമായി മാറി.  ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് കളി കാണാനെത്തിയ ആരാധകര്‍ അക്രമാശക്തരായി.

ഗ്രൗണ്ടിലേക്ക് വെള്ളകുപ്പികള്‍ കാണികള്‍ വലിച്ചെറിഞ്ഞതോടെ കളി കുറച്ചു സമയം തടസ്സപ്പെട്ടു.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 17.2 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. രോഹിത് ശര്‍മ (22), സുരേഷ് റെയ്‌ന (22), ശിഖര്‍ ധവാന്‍ (11), ആര്‍ അശ്വിന്‍ (11) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായത്. സന്ദര്‍ശകര്‍ക്കു വേണ്ടി ആല്‍ബി മോര്‍ക്കല്‍ മൂന്നും ഇംറാന്‍ താഹിര്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി തിളങ്ങി.മറുപടിയില്‍  ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക