|    Aug 14 Tue, 2018 7:48 pm
FLASH NEWS
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ എ ടീം

Published : 7th August 2018 | Posted By: jaleel mv

ബംഗളൂരു: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 30 റണ്‍സിനുമാണ് ഇന്ത്യന്‍ യുവനിര ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രണ്ടാം ഇന്നിങ്‌സില്‍ 338 റണ്‍സ് ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്കയെ 308 റണ്‍സിനുള്ളില്‍ പറഞ്ഞയച്ചതോടെ ഇന്ത്യ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്. നേരത്തേ ആദ്യ ഇന്നിങ്‌സിലും സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ടോസ് ജയിച്ച് ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ സന്ദര്‍ശകരെ ഇന്ത്യന്‍ ബൗളര്‍മാര്‍ 246 റണ്‍സിന് പുറത്താക്കി. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ ഇരട്ടസെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റേയും (220) സെഞ്ചുറി നേടിയ പൃത്വി ഷായുടെയും(136) മികവില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 584 റണ്‍സോടെ ഡിക്ലയര്‍ ചെയ്തു. എന്നാല്‍ കൂറ്റന്‍ ലീഡ് വഴങ്ങിയ പ്രോട്ടിയന്‍സിന് 308 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss