|    Aug 19 Sun, 2018 11:16 am
FLASH NEWS
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ടിന് ട്വന്റി പരമ്പര

Published : 26th June 2017 | Posted By: ev sports


കാര്‍ഡിഫ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി പരമ്പര ഇംഗ്ലണ്ടിന്. ആവേശകരമായ മൂന്നാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് തകര്‍ത്ത് മൂന്ന് മല്‍സര പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 162 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനും രണ്ടു വിക്കറ്റ് വീഴ്ത്തിയ ടോം കൂരനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മാങ്കലിസോ മോഷഌ (36) ടോപ് സ്‌കോററായി. എബി ഡിവില്ലിയേഴ്‌സ് 19 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായി. നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് മലാന്റ (78) ബാറ്റിങാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ മലാനാണ് മാന്‍ ഓഫ് ദി മാച്ച്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss