|    Oct 20 Fri, 2017 1:52 am
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ഇന്ത്യന്‍ ബൗളര്‍മാരല്ല,ഡുപ്ലെസിസ് ?

Published : 11th June 2017 | Posted By: ev sports

1,ഡുപ്ലെസി പന്ത് സ്ലിപ്പിലേക്ക് തട്ടുന്നു

2,റണ്‍സിനായി മില്ലറെ വിളിച്ച് ക്രീസില്‍ നിന്ന് പുറത്തേക്കിറങ്ങുന്നു

3,ഹര്‍ദിക് പാണ്ഡ്യ പന്ത് നോണ്‍സ്‌ട്രൈക്കില്‍ നില്‍ക്കുന്ന കോഹ്‌ലിക്ക് എറിഞ്ഞ് കൊടുക്കുന്നു

4,ഫഫ് ഡുപ്ലെസിസും ഡേവിഡ് മില്ലറും ക്രീസിലേക്കോടിയെത്തുന്നു

5,പന്ത് പിടിച്ചെടുത്ത വിരാട് കോഹ്‌ലി സ്റ്റംപ് തെറിപ്പിക്കുന്നു

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ഫഫ് ഡുപ്ലെസിസ് ആണെന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല. കാരണം ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കരുത്തായ എബി ഡിവില്ലിയേഴ്‌സ് ഡേവിഡ് മില്ലര്‍ എന്നിവരെ റണ്ണൗട്ടാക്കിയത് ഡുപ്ലെസിസിന്റെ അനാവശ്യ റണ്‍ ശ്രമമാണ്. ഡുപ്ലെസിസ് അടുത്ത് തട്ടിയിട്ട പന്തില്‍ റണ്ണിന് ശ്രമിച്ചെങ്കിലും പാണ്ഡ്യയുടേയും ധോണിയുടേയും കൂട്ടായ ശ്രമത്തില്‍ ബലിയാടായത് ഡിവില്ലിയേഴ്‌സാണ്. ഇതിനെ സ്വാഭാവികം എന്ന് വിളിക്കാമെങ്കിലും മില്ലറുടെ റണ്ണൗട്ട് അങ്ങനെയായിരുന്നില്ല. അശ്വിന്റെ പന്തിനെ സ്ലിപ്പിലേക്ക്് തട്ടിയ ഡുപ്ലെസിസ് മില്ലറെ റണ്ണിനായി വിളിച്ചു. നോണ്‍ സ്‌ട്രൈക്കില്‍ നിന്ന് സ്‌ട്രെക്കിലേക്ക് മില്ലര്‍ ഓടിയടുക്കവെ സ്ലിപ്പിലെ ഫീല്‍ഡറെകണ്ട് ഡുപ്ലെസിസ് തിരിഞ്ഞ് ക്രീസില്‍ കയറി. റണ്ണിനായി ഓടിയടുത്ത മില്ലര്‍ ക്രീസിലെത്തിയെങ്കിലും ഡൈവിങിലൂടെ ആദ്യമെത്തിയത് ഡുപ്ലെസിസ് ആയതിനാല്‍ മില്ലര്‍ക്ക് പുറത്തേക്ക് പോകേണ്ടി വന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക