|    Nov 13 Tue, 2018 8:44 am
FLASH NEWS
Home   >  Kerala   >  

ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റു മലയാളി മരിച്ചു

Published : 31st August 2018 | Posted By: afsal ph


കാഞ്ഞിരപ്പള്ളി: ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റു മലയാളി മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. പഴയിടം വലിയവീട്ടില്‍ ചാണ്ടിക്കുഞ്ഞിന്റെ മകന്‍ ജിജന്‍ അലക്‌സ്(55) ആണു മരിച്ചത്. വ്യാഴാഴ്ച്ച പ്രാദേശിക സമയം രാത്രി 7.30ന് ജിജന്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കാനെത്തിയവരാണ് വെടിയുതിര്‍ത്തത്. ജിജന്‍ പത്തുവര്‍ഷമായി ദക്ഷിണാഫ്രിക്കയില്‍ കോക്‌സറ്റണില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ദക്ഷിണാഫ്രിക്കയിലുള്ള ജിജന്റെ ബന്ധുക്കളാണു വിവരം അറിയിച്ചതെന്നും ജിജന്റെ സഹോദരന്‍ രാജന്‍ അറിയിച്ചു. ഭാര്യ റെന്നി ചങ്ങനാശേരി കണ്ടങ്കേരി കുടുംബാഗം. മക്കള്‍. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്. ഭാര്യയും കുട്ടികളും ചങ്ങനാശേരിയിലാണ് താമസം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss