|    Feb 20 Tue, 2018 11:06 pm
FLASH NEWS
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്കയിലേക്ക് ബേസിലും ഇന്ത്യക്കൊപ്പം

Published : 12th December 2017 | Posted By: vishnu vis


ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി. നെറ്റ്‌സില്‍ പരിശീലനത്തിന് പന്തെറിയുന്നതിനാണ് ബേസിലടക്കം നാല് യുവ ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യന്‍ ടീമിനൊപ്പം പോകുന്നത്. ദക്ഷിണാഫ്രിക്കയിലെ ഫാസ്റ്റ് ബൗളിങ് പിച്ചില്‍ പരിശീലനത്തിന് വേണ്ടി മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍, നവ്ദീപ് സെയ്‌നി എന്നിരും ഇന്ത്യന്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. രഞ്ജി ട്രോഫിയില്‍ പുറത്തെടുത്ത മാസ്മരിക പ്രകടനമാണ് ബേസിലിന് കരുത്തായത്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലും ബേസിലിനെ ഉള്‍പ്പെടുത്തിയിരുന്നു. അതേ സമയം ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മല്‍സരം റദ്ദാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss