|    Aug 16 Wed, 2017 6:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണാഫ്രിക്കയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; പ്രിട്ടോറിയയില്‍ എഎന്‍സിക്കു പരാജയം

Published : 7th August 2016 | Posted By: SMR

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരങ്ങളിലൊന്നായ പ്രിട്ടോറിയയില്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ (എഎന്‍സി) പ്രതിപക്ഷം ഡെമോക്രാറ്റിക് അലയന്‍സ് (ഡിഎ) പരാജയപ്പെടുത്തി. പ്രിട്ടോറിയ ഉള്‍പ്പെടുന്ന താഷ്വാനെ മെട്രോപൊളിറ്റന്‍ മേഖലയില്‍ ഡിഎ 43 ശതമാനം വോട്ടുകളോടെ മുന്നിലെത്തി. 41 ശതമാനമാണ് എഎന്‍സിക്കു ലഭിച്ച വോട്ടുകള്‍.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന പോര്‍ട്ട് എലിസബത്ത് നഗരത്തിലും എഎന്‍സി പരാജയപ്പെട്ടിരുന്നു. നെല്‍സണ്‍ മണ്ടേല ബേ എന്നറിയപ്പെടുന്ന പോര്‍ട്ട് എലിസബത്തിലെ പരാജയവും വര്‍ണവിവേചനത്തിനെതിരായ സമരങ്ങള്‍ നയിച്ച പാര്‍ട്ടിയെന്ന നിലയില്‍ എഎന്‍സിയെ സംബന്ധിച്ചു നിര്‍ണായകമാണ്. വര്‍ണവിവേചനം അവസാനിച്ച 1994നുശേഷം ഇതാദ്യമായാണ് എഎന്‍സി ഇത്തരമൊരു തിരിച്ചടി നേരിടുന്നത്.
ദേശീയതലത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടിയെന്ന നില തുടരുമ്പോഴും പ്രിട്ടോറിയയടക്കമുള്ള മേഖലകളിലെ പരാജയം എഎന്‍സിക്കു കനത്ത ആഘാതമാവുകയാണ്. 2011 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എഎന്‍സി വോട്ടുകളില്‍ രാജ്യത്താകെ എട്ടു ശതമാനം കുറവാണ് ഇത്തവണയുണ്ടായത്.  ജലം, വൈദ്യുതി-ഊര്‍ജ പ്രതിസന്ധി, ശുചിത്വരംഗത്തെ പരാജയം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഭരണകക്ഷിയായ എഎന്‍സിയുടെ ജനപിന്തുണയില്‍ വന്ന കുറവിനു കാരണമായി വിലയിരുത്തപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക